ശബരിമലയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ഹൈക്കോടതി നിരീക്ഷക സമിതി കൂടിക്കാഴ്ച്ച നടത്തി

sabarimala

പത്തനംതിട്ട: മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ഹൈക്കോടതി നിരീക്ഷക സമിതി കൂടിക്കാഴ്ച്ച നടത്തി. മകര വിളക്കിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു.

മകരവിളക്കിന് 3 മുതല്‍ 4 ലക്ഷം വരെ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. മകരവിളക്ക് ദര്‍ശനത്തിനായി ഇലവുങ്കല്‍ മുതല്‍ പമ്പ വരെ 8 വ്യൂ പോയിന്റുകളും സജ്ജീകരിച്ചു. 18000 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, തിരക്കനുസരിച്ച് പത്തനംതിട്ട, എരുമേലി ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണവുമുണ്ടാകും. കൂടാതെ 1000ത്തിലധികം കെഎസ്ആര്‍ടിസി സര്‍വ്വീസുകളൊരുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Top