ശബരിമല സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി ഡിപ്പോകള്‍ ബിജെപി ഉപരോധിക്കുന്നു

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയിലേക്ക് കടത്തി വിടാന്‍ വൈകിയതില്‍ പ്രതിഷേധവുമായി ബിജെപി. ബസുകള്‍ കടത്തി വിടുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ഡിപ്പോകളും ബിജെപി ഉപരോധിക്കുകയാണ്.

രാവിലെ, ബസുകള്‍ സര്‍വീസ് നടത്താന്‍ വൈകിയതിനേത്തുടര്‍ന്ന് എരുമേലി ഡിപ്പോയില്‍ തീര്‍ഥാടകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

അതേസമയം ശബരിമലയിലേക്ക് എത്തിയ തീര്‍ഥാടകരെ കടത്തിവിടാത്തതില്‍ പ്രതിഷേധം ശക്തമായതോടെ രണ്ടു വാഹനങ്ങള്‍ വീതം കടത്തിവിടാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചിത ഇടവേളകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണു കടത്തിവിടുന്നതെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.

Top