ശശികലയെ തിരികെ മരക്കൂട്ടത്ത് എത്തിച്ചില്ലെങ്കില്‍ നാളെ കേരളം സ്തംഭിപ്പിക്കും: ശബരിമല കര്‍മസമിതി

റാന്നി: പൊലീസ് അറസ്റ്റുചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ തിരികെ മരക്കൂട്ടത്ത് എത്തിച്ചില്ലെങ്കില്‍ നാളെ കേരളം സ്തംഭിപ്പിക്കുമെന്ന് ശബരിമല കര്‍മസമിതി. ശശികലയെ തിരികെ മരക്കൂട്ടത്ത് എത്തിക്കണമെന്നും അറസ്റ്റുചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം പൊലീസ് അവരെ മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് വ്യക്തമാക്കിയിട്ടും ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയിച്ചിരുന്നു.

Top