കോടിയേരിശബരിമലയില്‍ പൊലീസിന്റെ ആത്മസംയമനം ബലഹീനതയായി കാണേണ്ടെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: ശബരിമലയില്‍ പൊലീസിന്റെ ആത്മസംയമനം ബലഹീനതയായി കാണേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ശബരിമല ദര്‍ശനത്തിന് എത്തുന്നവരെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുവാന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും ചേര്‍ത്തല സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തടഞ്ഞ 50 പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി സ്ത്രീകള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കിയിരുന്നു. തുലാമാസ പൂജകള്‍ക്ക് നട തുറക്കാനെത്തിയ തന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ഏതെങ്കിലും ഒരു സ്ത്രീ ശ്രീകോവിലിന് മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിക്കുമെന്നാണ് കണ്ഠരര് രാജീവര് പറഞ്ഞത്.

Top