ശബരിമല യുവതീപ്രവേശനം; പൊലീസ് നിയമോപദേശം തേടി

sabarimala

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി.

ശബരിമലയില്‍ കയറിയ 51 യുവതികളുടെ പട്ടികയില്‍ 50 വയസിന് മുകളിലുള്ളവരും പുരുഷന്‍മാരും ഉള്‍പ്പെട്ടത് വലിയ നാണക്കേടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്.

പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്‍കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കാതെ യുവതികളുടെ പട്ടിക പ്രിന്റെടുത്ത് നല്‍കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Top