സജീവമാകാന്‍ ഒരുങ്ങി കര്‍മസമിതി;കാസര്‍കോട് നിന്ന് പത്തനംതിട്ടയിലേക്ക് രഥയാത്ര

പത്തനംതിട്ട:വീണ്ടും സജീവമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ച് ശബരിമല കര്‍മസമിതി. ഇന്ന് പന്തളത്ത് ചേര്‍ന്ന് സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം.

ശബരിമല യുവതീ പ്രവേശവനവനുമായി ബന്ധപ്പെട്ട് സുപ്രീകോടതി പുറപ്പെടുവിച്ച വിധി തിരുത്തപ്പെടേണ്ടതാണെന്ന് ശബരിമല കര്‍മ്മ സമിതി കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ പറഞ്ഞു.

ഹിന്ദു സമൂഹത്തോടും ന്യൂനപക്ഷങ്ങളോടും സര്‍ക്കാര്‍ വ്യത്യസ്ത നിലപാടാണ് എടുക്കുന്നത്. അതിന്‌ ഉത്തമ ഉദാഹരണമാണ് ള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന അനുസരിച്ച് യുവതീപ്രവേശനത്തിനായി നിയമം വേണം. ഇതിനായി അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് കരട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് കൈമാറും. ഇതിനായി കര്‍മ്മ സമിതി പ്രതിനിധി സംഘം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ എല്ലാ ജില്ലകളിലും രഥയാത്ര സംഘടിപ്പിക്കും. നവംബറില്‍ കാസര്‍കോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര സംഘടിപ്പിക്കും. ഇതോടൊപ്പം അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലും രഥയാത്ര നടത്തും. അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും എസ്‌ജെആര്‍ കുമാര്‍ അറിയിച്ചു.

Top