ബിജെപി ഹര്‍ത്താലിന് പിന്തുണയറിയിച്ച് ശബരിമല കര്‍മ്മസമതി

കൊച്ചി: സംസ്ഥാനത്ത് നാളെ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതി പിന്തുണ പ്രഖ്യാപിച്ചതായി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍.

വിശ്വാസങ്ങളെ ഇല്ലാതാക്കി പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചൊതുക്കാനുള്ള സര്‍ക്കാര്‍ നിലപാടാണ് ഭക്തന്റെ ആത്മാഹുതിയില്‍ വരെ എത്തിച്ചിരിക്കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ച് ശബരിമല ദര്‍ശനം സാധാരണ നിലയിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ സംസ്ഥാന ഹർത്താൽ.

ഇതിനിടെ വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് വന്നിരുന്നു. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിച്ചിരുന്നില്ല. മജിസ്‌ട്രേറ്റും ഡോക്ടറും മൊഴി രേഖപ്പെടുത്തിയിരുന്നു.

Top