യുവതികള്‍ കയറിയാല്‍ തടയും, പദ്ധതികള്‍ തയ്യാറാക്കി ശബരിമല കര്‍മ്മ സമിതി

പത്തനംതിട്ട: നിലവില്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പഴയ വിധിക്ക് സ്റ്റേ ഇല്ലാത്ത പശ്ചാത്തലത്തില്‍ മല കയറാന്‍ ഇത്തവണ യുവതികള്‍ എത്തും എന്നത് ഉറപ്പാണ്. കഴിഞ്ഞ തവണ മണ്ഡലകാലത്ത് യുവതികള്‍ മല കയറിയതും കോലാഹലങ്ങള്‍ ഉണ്ടാക്കിയതുമെല്ലാം മുന്‍ നിര്‍ത്തി ഇത്തവണ യുവതീ പ്രവേശനം തടയാന്‍ ശബരിമല കര്‍മ്മ സമിതി പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്.

കര്‍മ്മ സമിതി അംഗങ്ങള്‍ ഊഴമിട്ട് ശബരിമലയിലെത്തി തമ്പടിക്കാണ് തീരുമാനിച്ചിട്ടുള്ളത്. യുവതീ പ്രവേശനം ഉണ്ടായാല്‍ തടയും. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നിരിക്കെ പ്രത്യക്ഷ സമരം തല്‍ക്കാലം വേണ്ടെന്നും കര്‍മ്മസമിതിയില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് എല്ലാ ദിവസവും കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ശബരിമലയില്‍ തമ്പടിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരുമുടിക്കെട്ടുമായി എത്താനാണ് സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതോടൊപ്പമാണ് പ്രധാന കേന്ദ്രങ്ങളില്‍ നാമജപം നടത്താനും തീരുമാനിച്ചിട്ടുള്ളത്.

Top