സ്ത്രീകൾ എത്തിയാൽ പ്രതിഷേധിക്കുമെന്ന് കർമ്മ സമിതി; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ പ്രതിഷേധിക്കുമെന്നറിയിച്ച് കര്‍മ്മ സമിതി. അതിനാൽ തന്നെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. നിരോധനാജ്ഞ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വൈകുന്നേരം 5 മണിക്ക് നട തുറക്കും.

നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. 17 ന് നട അടക്കുന്നത് വരെ നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.

സന്നിധാനം, പമ്പ, നിലക്കല്‍, എന്നീ മൂന്ന് കേന്ദ്രങ്ങളിലും ഓരോ എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല. സന്നിധാനത്ത് വി അജിത്ത്, പമ്പയില്‍ എച്ച് മഞ്ചുനാഥ്, നിലക്കലില്‍ പി കെ മധു എന്നിവരുടെ കീഴിലാണ് സുരക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്. 2000ത്തോളം പൊലീസ് സേനാംഗങ്ങളും സുരക്ഷക്കുണ്ട്.

Top