വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ നിയമ നിര്‍മാണം വേണം:ശബരിമല കര്‍മ്മസമിതി

കോഴിക്കോട്: എല്ല വിഭാഗത്തില്‍പ്പെട്ട മതങ്ങളുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ സമഗ്രമായ നിയമ നിര്‍മാണം വേണമെന്ന് ശബരിമല കര്‍മ്മസമിതി ആവശ്യപ്പെട്ടു.

ശബരിമല പ്രശ്‌നത്തില്‍ ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്ക് എതിരാണ്. ദേവസ്വം ബോര്‍ഡിന് കീഴില്‍ ശബരിമല സുരക്ഷിതമല്ല. അതിനാല്‍ ബോര്‍ഡ് പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കണമെന്ന് കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ കോഴിക്കോട് ആവശ്യപ്പെട്ടു.

Top