കെ.സുരേന്ദ്രന്‍ പുറത്തേയ്ക്ക് എത്തുന്നത് വര്‍ധിത വീര്യത്തോടെയെന്ന് പി.എസ്.ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: ജാമ്യം ലഭിച്ച് കെ.സുരേന്ദ്രന്‍ പുറത്തേയ്ക്ക് എത്തുന്നത് വര്‍ധിത വീര്യത്തോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.

ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സുരേന്ദ്രന് ജാമ്യം കിട്ടിയ വാര്‍ത്തയോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇറങ്ങനെ പ്രതികരിച്ചത്.

സുരേന്ദ്രനെതിരെ സര്‍ക്കാര്‍ ചുമത്തിയ കേസുകളില്‍ തുടര്‍ നിയമ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും സുരേന്ദ്രനെതിരെ കള്ളക്കേസാണ് പൊലീസ് ചുമത്തിയതെന്നും ഇടതുപക്ഷ സര്‍ക്കാര്‍ നിയമ ലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയാണ് മുന്നോട്ടുപോകുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്ന ഉപാധിയോടെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്. 21 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. രണ്ട് ലക്ഷം രുപയുടെ ബോണ്ടും പാസ്‌പോര്‍ട്ടും സരരേന്ദ്രന്‍ കെട്ടി വെയ്‌ക്കേതാണ്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും ആക്രമിക്കപ്പെട്ട ലളിതയുടെ പരിക്കുകള്‍ നിസാരമെന്ന വാദവും കോടതി അംഗീകരിച്ചിരുന്നു.

Top