ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചിരുന്നു. 5769 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 789 പേര്‍ റിമാന്റിലാണ്. 4980 പേര്‍ക്ക് ജാമ്യം ലഭിച്ചു.

Top