സന്നിധാനത്ത് മൊബൈല്‍ ജാമര്‍; തന്ത്രിയെ കാണുവാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

sabarimala

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുറികളിലേക്ക് പോകുവാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്.

നിരോധനാജ്ഞയുടെ പേരിലാണ് മാധ്യമങ്ങളെ വിലക്കിയിരിക്കുന്നത്. സന്നിധാനത്ത് മൊബൈല്‍ ജാമര്‍ സ്ഥാപിച്ചതായും സൂചനയുണ്ട്. ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്.

അതേസമയം, ചിത്തിര ആട്ടത്തിരുന്നാളിനോട് അനുബന്ധിച്ച് പമ്പയിലേക്ക് 22 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ശബരിമലയിലേക്ക് എത്തിയ തീര്‍ഥാടകരെ കടത്തിവിടാത്തതില്‍ പ്രതിഷേധം ശക്തമായതോടെ രണ്ടു വാഹനങ്ങള്‍ വീതം കടത്തിവിടാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചിത ഇടവേളകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണു കടത്തിവിടുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

നിലയ്ക്കല്‍ വരെയാകും വാഹങ്ങള്‍ കടത്തി വിടുന്നത്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് തീര്‍ഥാടകരെ തടഞ്ഞിരുന്നത്.

Top