ശബരിമല വിഷയം; പൊലീസിന് വലിയ പാളിച്ച പറ്റിയെന്ന വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വലിയ പാളിച്ച പറ്റിയെന്ന വിമര്‍ശനവുമായി പിണറായി വിജയന്‍. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ നിലപാടിന് ഒപ്പം നില്‍ക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഉത്തരവാദിത്വത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

കസ്റ്റഡി മരണത്തിന്റെ സാഹചര്യവും മുഖ്യമന്ത്രി വിമര്‍ശന വിധേയമായി. പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

Top