തെരഞ്ഞടുപ്പ് വിജയത്തിനായി ശബരിമല മുഖ്യപ്രചാരണവിഷയം ആക്കണം:ആര്‍എസ്എസ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തിലെ വിജയത്തിനായി ശബരിമല മുഖ്യപ്രചാരണവിഷയം ആക്കണമെന്ന് ആര്‍എസ്എസ്. കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് സമന്വയ ബൈഠക്കിന്റേതാണ് തീരുമാനം. എതിര്‍പ്പുകള്‍ക്കിടയിലും ആര്‍എസ്എസ് സമന്വയ ബൈഠക്കില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ള എത്തിയിരുന്നു.

ശബരിമല സ്ഥിതിചെയ്യുന്ന മണ്ഡലമായതിനാല്‍ തന്നെ പത്തനംതിട്ട മണ്ഡലത്തിനായി ബിജെപി നേതാക്കള്‍ക്കിടയില്‍ വലിയ പിടിവലി തന്നെ നടക്കുകയുണ്ടായി. പത്തനംതിട്ടക്ക് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ച് തഴയപ്പെട്ടതിലുള്ള അതൃപ്തി ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വലിയ തര്‍ക്കം നടന്നെങ്കിലും ഇനി പട്ടികയില്‍ മാറ്റമുണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ്സാണ് അവസാന നിമിഷം പിള്ളയുടെ പേര് വെട്ടിയത്. പട്ടികയില്‍ പിള്ളക്ക് മാത്രമല്ല കൃഷ്ണദാസ് പക്ഷത്തിനും അതൃപ്തിയുണ്ട്. പത്തനംതിട്ട ഇല്ലെന്ന ഉറപ്പിച്ച എംടി രമേശ് നേരത്തെ പിന്മാറി. പ്രതീക്ഷിച്ച പാലക്കാട് ശോഭാ സുരേന്ദ്രന് കിട്ടിയുമില്ല.

Top