sabarimala issue; kummanam statement

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തന്മാരുടെ ബുദ്ധിമുട്ട് മുഖ്യമന്ത്രി മനസിലാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ക്ഷേത്രത്തില്‍ ഭക്തരുടെ താല്‍പര്യങ്ങള്‍ ലംഘിക്കപ്പെടുന്നു.ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ ശീതയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ശബരിമല അവലോകനയോഗത്തിനിടെ മുഖ്യമന്ത്രിയും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മില്‍ വാക് തര്‍ക്കമുണ്ടായി.

ശബരിമലയില്‍ വി.ഐ.പി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കാനും ഇതിന് പ്രത്യേകം പണം ഈടാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സാധ്യമല്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു

Top