ശബരിമല സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം : ശബരിമല സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള ഗൂഢ പദ്ധതി തയ്യാറാക്കി. ശബരിമലയിലേക്ക് വന്ന യുവതികളായ ഭക്തകളെ ആക്രമിച്ചു. മാധ്യമങ്ങളെയും വലിയ തോതില്‍ ആക്രമിച്ചുവെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിശ്വസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്ന സര്‍ക്കാരാണിത്. വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ അധികാരം സര്‍ക്കാരിനാണ്. സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ അവകാശമുണ്ട്. അതിന് അവസരമൊരുക്കുകയും സഹായം നല്‍കുകയുമാണ് സര്‍ക്കാറിന്റെ നയം.

ക്ഷേ​ത്രം തു​റ​ക്കാ​നും അ​ട​യ്ക്കാ​നു​മു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​ന് മാ​ത്ര​മാ​ണെ​ന്നും ത​ന്ത്രി ദേ​വ​സ്വം ബോ​ര്‍​ഡി​ലെ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്ത്രി ക്ഷേ​ത്ര​മ​ട​യ്ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. പ​രി​ക​ര്‍​മി​ക​ള്‍ പ​തി​നെ​ട്ടാം പ​ടി​ക്കു താ​ഴെ സ​ത്യാ​ഗ്ര​ഹ​മി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. സു​പ്രീം കോ​ട​തി വി​ധി​യെ അ​ട്ടി​മ​റി​ക്കാ​ന്‍ ഇ​വ​ര്‍ ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ക്ഷേ​ത്രം തു​റ​ക്കാ​നും അ​ട​യ്ക്കാ​നു​മു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​നാ​ണ്. ത​ന്ത്രി ദേ​വ​സ്വം ബോ​ര്‍​ഡി​ലെ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം മാ​ത്ര​മാ​ണ്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശബരിമല ഒരു ആരാധനാ സ്ഥലമാണ്. ആരാധനയ്ക്കാവശ്യമായ ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്ക് ശബരിമലയിലെത്താന്‍ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരോ പൊലീസോ വിശ്വാസികളെ തടയാന്‍ തയ്യാറായിട്ടില്ല. പന്തല്‍കെട്ടി നടത്തിയ സമരത്തെ പോലും സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. സമരത്തിന്റെ രീതി മാറിയതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഭക്തരെ തടയുന്ന സാഹചര്യം സമരക്കാരുണ്ടാക്കി. യുവതികളെയും ഭക്തരെയും മാത്രമല്ല മാധ്യമങ്ങളെയും ആക്രമിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചരിത്രത്തിലില്ലാത്ത രീതിയില്‍ ആക്രമണം നടത്തി. സമരക്കാര്‍ പറയുന്നത് പോലെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആക്രമിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയവര്‍ക്ക് നേരെ ആക്രമണമുണ്ടായി. വലിയ തോതില്‍ മാനസിക പീഡനവും വനിതകള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മര്യാദകളെയും ലംഘിച്ച് സംഘപരിവാറുകാര്‍ നിയമം കയ്യിലെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ശബരിമലയില്‍ യുവതികളെ തടഞ്ഞത് അയ്യപ്പ ഭക്തരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top