ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മൗനം പാലിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മൗനം പാലിച്ച് കേന്ദ്ര സര്‍ക്കാര്‍. യുവതീപ്രവേശനത്തിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമോ എന്ന ആന്റോ ആന്റണി എം.പിയുടെ ചോദ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചില്ല.

ലോക്‌സഭയിലാണ് ആന്റോ ആന്റണി ചോദ്യം ഉന്നയിച്ചത്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് മാത്രം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി.

യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേത് എന്നാല്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി സുപ്രീം കോടതി വിധി മറികടക്കണമെന്ന ആവശ്യത്തോടു മുഖം തിരിക്കുകയാണ് കേന്ദ്രം.

ആചാരസംരക്ഷണത്തിന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രന്‍ അവതരിപ്പിച്ചിരുന്നത്.

Top