കെ.സുരേന്ദ്രൻ എട്ട് ലക്ഷം വോട്ട് നേടും; ശബരിമല പറഞ്ഞ് വോട്ട് പിടിക്കും: ടി.പി സെൻകുമാർ

പത്തനംതിട്ട: ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എട്ട് ലക്ഷം വോട്ട് നേടുമെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. ശബരിമല പറഞ്ഞുതന്നെ വോട്ട് പിടിക്കുമെന്നും തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ച ശബരിമലയെ കുറിച്ച് തന്നെയാണെന്നും, ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ശബരിമല ചർച്ച ചെയ്യുകതന്നെ ചെയ്യും. കർമ്മസമിതി ഹോർഡിംഗുകൾ സ്ഥാപിച്ചതിൽ യാതൊരു ചട്ടലംഘനവും ഇല്ലെന്നും ടിപി സെൻകുമാർ പറഞ്ഞു. ‘ഒരു വിഭാഗങ്ങളോട് എന്തിനാണ് സർക്കാർ ഇത്ര ധാർഷ്ട്യം കാണിക്കുന്നത്. കേരളത്തിൽ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും ഈ തിരഞ്ഞെടുപ്പോടെ ഉണ്ടാകുക’യെന്നും ടി.പി സെൻകുമാർ കൂട്ടിച്ചേർത്തു.

Top