ശബരിമല വരുമാനം കുത്തനെ കുറഞ്ഞു; സര്‍ക്കാര്‍ സഹായം തേടി ദേവസ്വം

തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതോടെ നിത്യചെലവിനായി സര്‍ക്കാരിന്റെ സഹായം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഈ വര്‍ഷം വെറും ആറ് ശതമാനം മാത്രമാണ് ശബരിമല വരുമാനം. ഇതോടെ ദേവസ്വം ബോര്‍ഡിന് കീഴിലെ മറ്റു ക്ഷേത്രങ്ങള്‍ കൂടി സാമ്പത്തിക പ്രതിസന്ധിയിലായി. ഈ പ്തിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായം തേടിയിരിക്കുകയാണ് ദേവസ്വം. നൂറ് കോടി രൂപയാണ് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമലയില്‍ ഈ സീസണില്‍ ഇതുവരെ വരുമാനം 15 കോടിയാണ്. മാസപൂജക്ക് കൂടുതല്‍ ദിവസം നട തുറക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ തന്ത്രി ഉള്‍പ്പടെ ഉള്ളവരുമായി ആലോചിച്ച് തീരുമാനമെടുക്കും. നാളെ ശബരിമലയിലേക്ക് വരുന്ന 5000 പേര്‍ക്ക് മകരജ്യോതി കഴിയുന്നത് വരെ സന്നിധാനത്ത് തുടരാന്‍ അനുമതി നല്‍കും.

1,32,673 പേരാണ് ഇതുവരെ ശബരിമലയില്‍ എത്തിയത്. ഇതുവരെയുള്ള വരുമാനം 16 കോടി 30 ലക്ഷം രൂപയാണ്. മകരവിളക്ക് കാലത്ത് മാത്രം 6 കോടി 34 ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷം മകരവിളക്ക് കാലത്ത് മാത്രം വരുമാനം 60 കോടി ആയിരുന്നു വരുമാനം. മണ്ഡലകാലത്ത് കഴിഞ്ഞ തവണത്തെ വരുമാനത്തിന്റെ 6 ശതമാനം മാത്രമാണ് ഇത്തവണ കിട്ടിയത്.

Top