പ്രതിഷേധം രൂക്ഷം; ശബരിമലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ നീട്ടി

sabarimala

പത്തനതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.

അതേസമയം, ശബരിമലയില്‍ സംരക്ഷണം ഒരുക്കണമെന്ന ആവശ്യവുമായി നാല് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. യുവതീപ്രവേശനം സംബന്ധിച്ച് ശബരിമലയില്‍ പ്രതിഷേധം ശക്തമാവുകയാണ്. അക്രമ സംഭവങ്ങള്‍ സുപ്രീംകോടതിയുടെ വിധിക്ക് എതിരാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് ശബരിമലയില്‍ അക്രമങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പൊലീസ് പെരുമാറിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.

നടപ്പന്തലില്‍ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയുണ്ടെന്നും മുമ്പ് വെള്ളമൊഴിച്ച് കഴുകിയതിന്റെ വീഡിയോ ഹാജരാക്കിയെന്നും ഭക്തര്‍ കിടക്കാതിരിക്കാനാണ് വെള്ളമൊഴിച്ചതെന്ന ആരോപണം തെറ്റാണെന്നും നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാന്‍ കഴിയില്ലെന്നും ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കിയ ക്രിമിനലുകളെയാണ് അറസ്റ്റ് ചെയ്തതെന്നും ചിത്തിര ആട്ട സമയത്ത് പ്രശ്‌നം ഉണ്ടാക്കിയവര്‍ തന്നെ മണ്ഡലകാലത്തും പ്രശ്‌നമുണ്ടാക്കിയെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

Top