ഉത്തരവ് സ്‌റ്റേ ചെയ്യണം; ഹൈക്കോടതി നിരീക്ഷണ സമിതിയ്‌ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹൈക്കോടതി നിരീക്ഷണ സമിതിയ്‌ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. ശബരിമലയില്‍ ഇത്തരത്തിലൊരു സമിതി പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസം സൃഷ്ടിക്കുന്നില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

സുഗമമായ തീർത്ഥാടനം സാധ്യമാകുന്നുണ്ടെന്നും ക്രമസമാധാനം നില നിർത്താൻ നിരോധനാജ്ഞ ആവശ്യമാണെന്നും നിരീക്ഷക സമതി ഇക്കാര്യം അറിയിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ശബരിമലയിലെ നിരോധനാജ്ഞ ഹൈക്കോടതിയിൽ സർക്കാർ ശരിവെച്ചിരുന്നു. പത്തനംതിട്ട എഡിഎം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഉത്തമമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കയിരിക്കുന്നത്.

പൊതുസുരക്ഷയ്ക്കും വിശ്വാസികളുടെ സുരക്ഷയ്ക്കും ക്രമസമാധാനം നില നിർത്താനും നിരോധനാജ്ഞ ആവശ്യമാണെന്നും നിരോധനാജ്ഞ വിശ്വാസികളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും മൗലികാവകാശത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും ലംഘനമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

Top