മരവിളക്ക്; ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി ഇന്ന് ശബരിമലയിലെത്തും

sabarimala

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി ഇന്ന് ശബരിമലയിലെത്തും.

അതേസമയം, ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
തിരുവാഭരണ സംഘത്തെ അനുഗമിക്കുന്ന പന്തളം കൊട്ടാരം പ്രതിനിധിയ്ക്കും സുരക്ഷയുണ്ടാകുമെന്നും ഉദ്യോഗസ്ഥരെ നിശ്ചയിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പ്രത്യേക പരിശീലനം ലഭിച്ച 150 പേര്‍ ഘോഷയാത്രയെ അ്രനുഗമിക്കുമെന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.

Top