ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് !

sabarimala

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് ഉണ്ടായതായി കണ്ടെത്തി. ഓഡിറ്റിംഗില്‍ 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയിരിക്കുന്നത്.

സ്വര്‍ണവും വെള്ളിയും സ്‌ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ല. തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചു. കുറവ് കണ്ടെത്തിയ സ്വര്‍ണവും വെള്ളിയും സ്‌ട്രോംഗ് റൂമില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം നാളെ പരിശോധിക്കും.

ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് നളെ പരിശോധന നടത്തുക. നാളെ 12മണിക്കാണ് സ്‌ട്രോങ്ങ് റൂം മഹസര്‍ പരിശോധിക്കുക.

Top