ശബരിമലയില്‍ യുദ്ധസമാനമായ അന്തരീക്ഷം, ഹര്‍ജിക്കാര്‍ക്കും പങ്കെന്ന് ഹൈക്കോടതി

HIGH-COURT

കൊച്ചി: ശബരിമലയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണെന്ന് ഹൈക്കോടതി. ഹര്‍ജിക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ബിജെപിയുടെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ദേവസ്വം ബഞ്ച് വിമര്‍ശിച്ചു.

ടിക്കറ്റെടുത്തവരെ നെയ്യഭിഷേകം കഴിയാതെ ഇറക്കി വിടരുത്. ശബരിമലയിലെ അറസ്റ്റല്ല പരിഗണനാ വിഷയം. സമാധാനമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസുമായി സഹകരിക്കണം. കോടതിയ്ക്ക് വലുത് വിശ്വാസികളുടെ ക്ഷേമം. പ്രായം ചെന്നവരെയും കുട്ടികളെയും ഇറക്കി വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ബിജെപി സര്‍ക്കുലര്‍ എജി കോടതിയില്‍ ഹാജരാക്കി.ഇന്നലെ പ്രശ്‌നമുണ്ടാക്കിയത്‌ ആര്‍എസ്എസും ഹിന്ദു ഐക്യവേദിയുമാണെന്നും നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്ന് എ ജി കോടതിയില്‍ പറഞ്ഞു. സ്ത്രീപ്രവേശനത്തിന് സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

Top