കനത്ത മഴ; യുവതി ഇന്ന് മല കയറില്ല, സമരക്കാർ കടുത്ത പ്രതിഷേധത്തിൽ

sabarimala

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ കരുനാഗപ്പള്ളി സ്വദേശി മഞ്ജു ഇന്ന് മല കയറില്ലെന്ന് അറിയിച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് മഞ്ജുവിനെ ഇന്ന് സന്നിധാനത്തേയ്ക്ക് കൊണ്ടു പോവാതിരുന്നത്.

കേരള ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് മഞ്ജു. ഐജി മനോജ് എബ്രഹാം, ഐജി എസ്.ശ്രീജിത്ത്, എഡിജിപി അനില്‍ കാന്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പമ്പയില്‍ എത്തി യുവതിയുമായി സംസാരിച്ചിരുന്നു.

പതിനഞ്ച് കേസുകള്‍ മഞ്ജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അതിനാല്‍ തന്നെ ഇവര്‍ക്ക് മല കയറാന്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ സംശയമാണ് നിലനില്‍ക്കുന്നത്. പമ്പയില്‍ മഞ്ജുവിനെതിരെ സമരക്കാര്‍ നാമജമ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മഞ്ജുവിനെ സന്നിധാനത്ത് എത്തിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം എടുക്കും. മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കുമെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു.

Top