പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്നു; അയ്യപ്പഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ്

sabarimala

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

പമ്പ, ആനത്തോട് ഡാമുകളാണ് ഇപ്പോള്‍ തുറന്നത്‌. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകാനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പൊലീസും സംയുക്തമായി തീരുമാനിച്ചത്. നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട വൈകിട്ട് അഞ്ചിന് തുറക്കാനിരിക്കെയാണ് വീണ്ടും വെള്ളപ്പൊക്കം. കടകളും മറ്റും പൂര്‍ണമായും മുങ്ങി. തീര്‍ഥാടകരെ പത്തനംതിട്ടയിലും എരുമേലിയും തടയുകയാണ്. സന്നിധാനം ഒറ്റപ്പെട്ടു കിടക്കുകയാണ്. ഹോട്ടലുകള്‍ക്ക് വലിയ നഷ്ടമുണ്ടാകുന്നതായാണ് കണക്കുകള്‍. ഏകദേശം 18 ലക്ഷം രൂപയോളം ഓരോ ഹോട്ടലിനും നഷ്ടം സംഭവിച്ചിട്ടുണ്ട്.

അയ്യപ്പഭക്തര്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

Top