മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു

പത്തനംതിട്ട : മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു.

നിലവിലെ മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നെയ്ദീപം തെളിയിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചു.

തുടര്‍ന്ന് ആഴിയില്‍ അഗ്‌നി പകര്‍ന്നതിനുശേഷം നിയുക്ത ശബരിമല , മാളികപ്പുറം മേല്‍ശാന്തിമാരെ പതിനെട്ടാം പടിക്കു താഴെനിന്ന് മേല്‍ശാന്തിയും തന്ത്രിയും ചേര്‍ന്ന് സ്വീകരിക്കും.

ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി അനീഷ് നമ്പൂതിരിയുമാണ് ഇന്ന് ചുമതലയേറ്റത്.

മണ്ഡലകാലത്ത് പുലര്‍ച്ചെ മൂന്നിന് നടതുറക്കും. ഡിസംബര്‍ 26നാണ് മണ്ഡലപൂജ.

Top