ശബരിമല ഹര്‍ത്താല്‍ ആക്രമണം; കര്‍ശന നടപടികളുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍

high-court

കൊച്ചി:ശബരിമല ഹര്‍ത്താല്‍ ആക്രമണത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ച് സര്‍ക്കാര്‍. 13 ഓളം ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ നടപടി തുടങ്ങിയതായാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കെ പി ശശികലയും, കെഎസ് രാധാകൃഷണനും അടക്കമുള്ള നേതാക്കളെ പ്രതികളാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ജനുവരി 3നാണ് ശബരിമല വിഷയവുമായ് ബന്ധപ്പെട്ട ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് ബിജെപി നേതാക്കളടക്കം 13 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി ഇപ്പോള്‍ തന്നെ ആരംഭിച്ചിരിക്കുകയാണ്.

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള, ആര്‍എസ്എസ് സംസ്ഥാന നേതാവ് പിഇബി മേനോന്‍ അടക്കമുള്ളവര്‍ പ്രതികളാണ്. മുന്‍ കാലടി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെ എസ് രാധാകൃഷണന്‍, മുന്‍ ഡിജിപി സെന്‍കുമാര്‍, കെ പി ശശികല, കെ സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹര്‍ത്താലില്‍ നേരിട്ട് ഇവര്‍ പങ്കെടുത്തിട്ടില്ലെങ്കിലും ഇവരുടെ ആഹ്വാനപ്രകാരമാണ് ഹര്‍ത്താല്‍ നടപ്പായത്. അതു കൊണ്ട് തന്നെ സുപ്രീം കോടതി ഉത്തരവനുസരിച്ച് ആഹ്വാനം ചെയ്തവര്‍ക്ക് ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ഉത്തരവാദിത്വമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Top