ഹര്‍ത്താലിനിടെ അക്രമം; പ്രതിയെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

arrest

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിനിടെ അക്രമം നടത്തിയ സംഭവത്തില്‍ ആര്‍എസ്എസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് ജില്ലാ ബൗദ്ധിക സിക്ഷന്‍ പ്രമുഖ് ആര്യനാട് ഗണപതിയാന്‍കുഴി എം വിധ്യാധരനെയാണ് ൃ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് സമീപവും കച്ചേരി ജംഘ്ഷനില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയും കൗണ്‍സിലര്‍ സാബുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ഠിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്തത്.

Top