ശബരിമല വിഷയത്തില്‍ ഗുരുവായൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

pinaray

ഗുരുവായൂര്‍: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുവായൂരില്‍ ശരണം വിളിച്ച് പ്രതിഷേധം. മഹിളാമോര്‍ച്ചയുടെ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.

രാവിലെ പത്ത് മണിയോടെയാണ് മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര സത്യാഗ്രഹ സമരത്തിന്റെ സ്മാരകം ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മഞ്ജുളാലിന്റെ സമീപത്ത് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

പൊലീസ് ഉടന്‍തന്നെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടൊപ്പം അടുത്ത പരിപാടി നടക്കേണ്ടിയിരുന്ന പീച്ചിയിലേക്ക് പോകുന്ന വഴിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിന്നിരുന്നു.

Top