sabarimala-govt-sc

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും യുഡിഎഫ് ഭരണകാലത്തെ സത്യവാങ്മൂലം കാര്യമാക്കേണ്ടെന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു.

ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടു സ്ത്രീകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് പഴയ നിലപാടില്‍ ഉറച്ചുള്ള സര്‍ക്കാരിന്റെ സത്യവാങ്മൂലം പ്രസക്തമാകുന്നത്.

സര്‍ക്കാരുകള്‍ മാറുന്നത് അനുസരിച്ചു സര്‍ക്കാരിന്റെ നിലപാട് മാറാനാവില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും അതില്‍ തടസമില്ലെന്നും സുപ്രീം കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.

എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നും ഒരു വിഭാഗത്തെ മാത്രമായി തടയാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.

Top