ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയെ കലാപ ഭൂമി ആക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസിനു കലാപമുണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സമചിത്തതയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനെന്നും ശബരിമലയിലെ സര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രതിപക്ഷത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

Top