സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്ന് ജയരാജന്‍

ep jayarajan

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാരിന് ഇപ്പോള്‍ ജനപിന്തുണ കൂടിയെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ ഇല്ലാതാക്കാന്‍ പലവഴിക്ക് ശ്രമങ്ങള്‍ ഉണ്ടായിരുന്നുവെന്നും സാലറി ചലഞ്ച് പരാജയമല്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തെ സര്‍ക്കാരും ബിജെപിയും കൂടുതല്‍ സങ്കീര്‍ണമാക്കുന്നുവെന്നും മുഖ്യമന്ത്രിയും സര്‍ക്കാരും യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ശബരിമലയില്‍ പൂര്‍ണമായ സമാധാനാന്തരീക്ഷം വേണമെന്നും കലാപത്തിന് ഇടവരുത്തുന്ന നടപടി സര്‍ക്കാരും ബിജെപിയും ഉപേക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top