ശബരിമല വിഷയം; തന്ത്രി ഭീകരവാദികളുടെ കൈയ്യില്‍ പെട്ട് കളിക്കുന്നുവെന്ന് ഇ പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: ശബരിമലയില്‍ തന്ത്രി ഭീകരവാദികളുടെ കൈയ്യില്‍ പെട്ട് കളിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍. യുവതികള്‍ കയറിയതില്‍ ജയപരാജയത്തിന്റെ വിഷയമില്ലെന്നും കോടതി വിധി നടപ്പായതു മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു. ശബരിമലയില്‍ നട അടച്ച നടപടി ദുഃഖകരമാണെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ജയരാജന്‍ വ്യക്തമാക്കുകയും ചെയ്തു.

യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ച തന്ത്രിയുടെ നടപടി ഗൗരവമായി കാണണമെന്നും നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

Top