എന്തിനാണ് സ്ത്രീകളെ ശബരിമലയില്‍ നിന്നും മാറ്റിനിര്‍ത്തുന്നതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ത്രീകളുടെ ശബരിമല പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ഇടപെട്ട് സുപ്രീംകോടതി. എന്തിനാണ് സ്ത്രീകളെ ശബരിമലയില്‍ നിന്നും മാറ്റിനിര്‍ത്തുന്നതെന്നാണ് കോടതി ചോദിച്ചത്.

ഭരണഘടനയനുസരിച്ച് മതവിശ്വാസങ്ങളിലും ആചാരങ്ങളിലും സ്ത്രീകള്‍ക്ക് തുല്യമായ പരിഗണനയാണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നത് സംബന്ധിച്ച വിഷയത്തില്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിരീക്ഷണങ്ങള്‍ നടത്തിയത്.

എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആരാധനാലയം തുറന്നുകൊടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഭരണഘടനയുടെ 25 (2) ബി പ്രകാരം സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ എന്‍എസ്എസിന്റെ വാദമാണ് ഇന്ന് നടന്നത്. ശബരിമലയില്‍ ആചാരം തെറ്റിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എന്‍എസ്എസ് എതിര്‍ത്തിരുന്നു.

Top