ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂര്‍ത്തിയാകും

പത്തനംതിട്ട : ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂര്‍ത്തിയാകും. നിരോധനാജ്ഞ തുടരണോയെന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുത്തേക്കും.

സന്നിധാനം ,പമ്പ ,നിലയ്ക്കല്‍ ,ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ബി.ജെ.പിയും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു

ശബരിമല ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ തീരെകുറഞ്ഞതോടെ നിലക്കലിലെയും പമ്പയിലെയും നിയന്ത്രണങ്ങള്‍ പൊലീസ് പൂര്‍ണമായി പിന്‍വലിച്ചിരുന്നു. ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെയാണ് രാത്രിയിലെ മലകയറ്റ നിയന്ത്രണം ഉള്‍പ്പെടെ എല്ലാം പൊലീസ് ഒഴിവാക്കിയത്.

ഇതിനിടെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞു. പ്രതിഷേധകരുടെ വാഹനമെന്ന് തെറ്റിദ്ധരിച്ച് പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് തടഞ്ഞത്.

സംഭവത്തില്‍ പൊലീസ് മാപ്പ് എഴുതി നല്‍കി. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍നിന്ന് സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട മന്ത്രിയോട് എസ് പി കയര്‍ത്ത് സംസാരിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു.

Top