ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് പറയാന്‍ കമ്മീഷന് അധികാരമില്ല: കെ. സുരേന്ദ്രന്‍

K Surendran

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നാണ് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ പറഞ്ഞത്.

ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പില്‍ ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ട് നടക്കുന്ന പ്രചരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രചരണായുധം ആക്കരുതെന്നും ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചാരണവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

Top