ശബരിമല ദര്‍ശനത്തിനെത്തിയ തെലുങ്കാന സ്വദേശി മരിച്ചു

death

സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു. തെലുങ്കാന സ്വദേശി നരേഷ് (27) ആണ് മരിച്ചത്. മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ നരേഷിനെ സന്നിധാനം ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top