സ്വര്‍ണം നഷ്ടമായെന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം: എ. പത്മകുമാര്‍

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിച്ചെന്ന് രാഷ്ട്രീയകക്ഷികള്‍ വിലയിരുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍. ബോര്‍ഡിന് രാഷ്ട്രീയമില്ലെന്നും അതു കൊണ്ട് തന്നെ വിലയിരുത്തലിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് എന്നില്‍ ഔഷധ ഗുണമില്ലെന്നും പത്മകുമാര്‍ മറുപടി നല്‍കി. ശബരിമലയില്‍ നിന്ന് സ്വര്‍ണം നഷ്ടമായെന്ന വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമലയില്‍ നിന്ന് സ്വര്‍ണം നഷ്ടമായെന്ന ആരോപണത്തെ തുടര്‍ന്ന് ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശേധനയില്‍ സ്വര്‍ണം നഷ്ടമായില്ലെന്ന് കണ്ടെത്തിയിരുന്നു.

ശബരിമലയില്‍ വഴിപാടായി കിട്ടിയ നാല്‍പ്പത് കിലോ സ്വര്‍ണവും നൂറ് കിലോയിലേറെ വെള്ളിയും നഷ്ടമായെന്ന ആരോപണത്തില്‍ പരിശോധന നടത്തിയതോടെയാണ് സ്വര്‍ണം നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തിയത്. 40 കിലോ സ്വര്‍ണം സ്ട്രോങ് റൂമില്‍ ഉണ്ടെന്ന് മഹസര്‍ രേഖകളില്‍ വ്യക്തമായി. റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും ഓഡിറ്റിങ് വിഭാഗം പറഞ്ഞു.

Top