ശബരിമലയിലെ നടവരവ് കുറഞ്ഞത് ജീവനക്കാരെ ബാധിക്കില്ല: എ.പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ നടവരവ് കുറഞ്ഞത് ബോര്‍ഡിന്റെയോ ക്ഷേത്രങ്ങളിലെയോ ജീവനക്കാരെ ബാധിക്കുകയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍.

ബജറ്റില്‍ കൂടുതല്‍ സഹായമുണ്ടാകുമെന്നും നടവരവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 94 കോടി രൂപയുടെ കുറവുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല. ബോര്‍ഡ് പ്രസിഡന്റ് കാലാവധി തീരുന്നതു വരെ ഔദ്യോഗിക സ്ഥാനത്ത് തുടരും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top