ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന് കെ.പി.ശങ്കരദാസ്

തിരുവനന്തപുരം: ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ്. ചടങ്ങിന്റെ ഭാഗമായാണ് പടി കയറിയതെന്നും ചടങ്ങിന് പോകുമ്പോള്‍ ഇരുമുടിക്കെട്ട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഴി തെളിയിക്കാന്‍ പോയപ്പോള്‍ കൂടെ പോയതാണ്. ആചാരവും ചടങ്ങും രണ്ടും രണ്ടാണ്. ഒപ്പമുണ്ടായിരുന്ന മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ മറിച്ചൊന്നും പറഞ്ഞില്ലെന്നും കെ.പി.ശങ്കര്‍ദാസ് വ്യക്തമാക്കി.

അതേസമയം ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. യോഗത്തില്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലുള്‍പ്പെടെ തന്ത്രി കണ്ഠരര് രാജീവരരില്‍ നിന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും യോഗത്തില്‍ ചര്‍ച്ചചെയ്യും .

പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട് . ദേവസ്വം ബോര്‍ഡാണ് ശബരിമല വിഷയത്തില്‍ ആചാരപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നും രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി

Top