ശബരിമല തകര്‍ക്കാന്‍ സിപിഎമ്മിന് രഹസ്യ അജണ്ടയുണ്ടെന്ന് സംശയിക്കുന്നുവെന്ന് കെ.സുധാകരന്‍

k SUDHAKARAN

തിരുവനന്തപുരം: ഭക്തരെ ആക്ഷേപിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമലയെ അപമാനിക്കുകയാണെന്നും ശബരിമല തകര്‍ക്കാന്‍ സിപിഎമ്മിന് രഹസ്യ അജണ്ടയുണ്ടെന്ന് സംശയിക്കുന്നുവെന്നും ശബരിമലയില്‍ പോയ ആക്ടിവിസ്റ്റുകള്‍ മ്ലേഛമായ പശ്ചാത്തലമുള്ളവരെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിലപാട് പ്രശ്‌നം വഷളാക്കുന്നുവെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. ശബരിമലയുടെ അധികാരം ദേവസ്വം ബോര്‍ഡിനാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രകോപനം സൃഷ്ടിക്കുന്നതിനാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകളെ തേടി പിടിച്ച് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ശബരിമല വിഷയത്തെ സവര്‍ണ്ണ അവര്‍ണ്ണ പ്രശ്‌നമാക്കി മാറ്റുകയാണെന്നും സര്‍ക്കാര്‍ ആഗ്രഹിച്ചത് ശബരിമലയെ കലാപ ഭൂമിയാക്കാനാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിച്ച് നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കേണ്ട സാഹചര്യമില്ല. സംഘപരിവാറിനൊപ്പം നിന്ന് സ്വയം തകരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു.

Top