സിപിഎം ജില്ലാ ഓഫീസ് റെയ്ഡ് പബ്ലിസിറ്റിക്കു വേണ്ടി; തുറന്നടിച്ച് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: ശബരിമലയിലെ വിധി നടപ്പാക്കേണ്ട എന്ന നിലപാടാണെങ്കില്‍ കേന്ദ്രം തുറന്നുപറയണമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

സ്ത്രീശാക്തീകരണത്തെ കുറിച്ച് പറയുന്നവര്‍ ആദ്യം വനിതാ സംവരണ ബില്‍ പാസാക്കണമെന്നും കോടിയേരി പറഞ്ഞു.

കേരളത്തെപ്പറ്റി മോദിക്ക് അറിയില്ലെന്നും മോദി അടിക്കടി കേരളത്തില്‍ വരുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണെന്നും കമ്യൂണിസ്റ്റുകള്‍ സംസ്‌കാരം തകര്‍ക്കുന്നുവെന്ന പ്രസ്താവന ആസൂത്രിതമാണെന്നും കോടിയേരി വ്യക്തമാക്കി.

സര്‍ക്കാരിന് മുകളിലായി ഒരു ഓഫിസറും പറക്കേണ്ട. സിപിഎം ജില്ലാ ഓഫീസ് റെയ്ഡ് ആസൂത്രിതമായിരുന്നില്ല. മറിച്ച് അത് പബ്ലിസിറ്റിക്കുവേണ്ടി നടത്തിയതാണ്, കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top