ശബരിമല ദര്‍ശനം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഭക്തര്‍കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മലകയറാന്‍ പ്രാപ്തരാണ് എന്ന് തെളിയിക്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ച സര്‍ട്ടിഫിക്കറ്റാണ് കൊണ്ടുവരേണ്ടത്.

കൊവിഡ് മുക്തി നേടിയ പലരും ആരോഗ്യ പ്രശനങ്ങള്‍ നേരിടുന്നതുകൊണ്ടാണ് ഫിറ്റ്‌നസ് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണും കൊവിഡും കാരണം മാസങ്ങളായി ആളുകള്‍ വീടുകളില്‍ തന്നെയിരിക്കുന്ന അവസ്ഥയുണ്ട്. അങ്ങനെയുള്ള ആളുകള്‍ പെട്ടെന്ന് മല കയറാന്‍ ചെല്ലുമ്പോള്‍ ശാരീരിക പ്രശ്നങ്ങളുണ്ടാവാനും സാധ്യതയുണ്ട്. ഭക്തരുടെ സുരക്ഷ മുന്നില്‍ കണ്ട് മാത്രമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനം സജ്ജമാക്കുന്നതെന്നും ഭക്തജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Top