ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയതിന് സ്ഥിരീകരണം; ദൃശ്യങ്ങള്‍ പുറത്ത്

sabarimala

പത്തനംതിട്ട: ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചു. യുവതി സന്നിധാനത്ത് എത്തിയതായുള്ള ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ശ്രീലങ്കയില്‍ നിന്നുള്ള യുവതിയും സംഘവും ഏഴുമണിയോട് കൂടിയാണ് പമ്പയിലെത്തിയത്. ദര്‍ശനത്തിന് പോകണമെന്ന ആവശ്യം പൊലീസിനെ ഇവര്‍ അറിയിച്ചിരുന്നു.

പൊലീസ് അനുമതിക്ക് പിന്നാലെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട ഇവരെ മരക്കൂട്ടത്തിനടുത്ത് വച്ച് ചിലര്‍ തടയുകയും പ്രായത്തെക്കുറച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

Top