ശബരിമല സംഘര്‍ഷങ്ങളില്‍ ഭാഗമാകാനില്ലെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായുണ്ടായ സംഘര്‍ഷങ്ങളില്‍ ഭാഗമാകാനില്ലെന്ന് ഹൈക്കോടതി. കോടതിയെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. പൊലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കോടതിയെ സംഘര്‍ഷത്തിനുള്ള ഉപകരണമാക്കാനുള്ള ശ്രമം നടത്തേണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേരത്തേയും വന്ന ഹര്‍ജികളില്‍ സര്‍ക്കാരിന് പിന്തുണയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്. സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ ബാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അതിനുവേണ്ട നടപടികളാണ് സ്വീകരിച്ച് പോരുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം സുപ്രീം കോടതി റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് വരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Top