ശബരിമല വിഷയത്തിലുണ്ടായ സംഘര്‍ഷം; മുന്നൂറോളം പേര്‍ക്കെതിരേ കേസ്

SABARIMALA

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമ സംഭവങ്ങളുടെ 16 കേസുകളിലായി മുന്നൂറോളം പേര്‍ക്കെതിരേ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ സംഘര്‍ഷങ്ങളുടെ പേരില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരേയാണ് കേസ്.

പൊതു മുതല്‍ നശിപ്പിക്കുക, ജോലി തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അറസ്റ്റുണ്ടാകുമെന്നും കുറച്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലയ്ക്കലിലും പമ്പയിലും നടക്കുന്ന പ്രതിഷേധത്തില്‍ ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു.

ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top