ശബരിമല സംഘര്‍ഷം : ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3632 ആയി

പത്തനംതിട്ട: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3632 ആയി. ഇന്നലെ മാത്രം 75 പേര്‍ അറസ്റ്റിലായി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 542 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

അതേസമയം ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, ദേവസ്വം കമ്മീഷണര്‍മാര്‍, ഉന്നതദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

10.30 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേരുന്നയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ബോര്‍ഡ് അംഗം, ദേവസ്വം കമ്മീഷണര്‍,സംസ്ഥാന പൊലീസ് മേധാവി ,ദേവസ്വം വകുപ്പ് സെക്രട്ടറി, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും.മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം.

Top