ആചാരം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്ന് കെ.എം.മാണി

km mani

തിരുവനന്തപുരം: ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയും സംഘവും ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിപ്പിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും കൂടിക്കാഴ്ചയില്‍ മാണി ഗവര്‍ണറോട് ആവശ്യപ്പെട്ടു.

താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെടുത്താമെന്ന് ഗവര്‍ണര്‍ അറിയിച്ചതായും അദ്ദേഹം അറിയിച്ചു.

Top